Arjun Tendulkar got engaged
മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വിവാഹിതനാകുന്നു. മുംബൈ വ്യവസായി രവി ഘായിയുടെ ചെറുമകള്‍ സാനിയ ചന്ദോക്കാണ് വധു.
ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ദിവസം നടന്നു. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയെ പ്രതിനിധാനം ചെയ്യുന്ന അര്‍ജുന്‍ ഇടംകയ്യന്‍ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറാണ്. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലും അംഗമായിരുന്നു.
മുബൈയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഘായ് കുടുംബാംഗമായ സാനിയ ചന്ദോക്ക് മുംബൈ ആസ്ഥാനമായുള്ള മിസ്റ്റര്‍ പോസ് സ്പാ ആന്‍ഡ് സ്റ്റോര്‍ എല്‍എല്‍പിയുടെ പാര്‍ട്ട്ണറും ഡയറക്ടറുമാണ്.
ഇന്‍ര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍, പ്രശസ്ത ഐസ്‌ക്രീം ബ്രാന്‍ഡ് ബ്രൂക്ക്‌ലിന്‍ ക്രീമറി എന്നിവയെല്ലാം ഘായ് ഗ്രൂപ്പിന്റേതാണ്. മിഡില്‍ ഈസ്റ്റിലും ഇവര്‍ക്ക് കമ്പനികളുണ്ട്.
Keywords: Arjun Tendulkar, Marriage, Sazniya Chandok



COMMENTS