AMMA election
കൊച്ചി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണത്തിന് വിലക്ക് ഏര്‍പ്പെടുത്തി താരസംഘടന അമ്മ. ഈ മാസം പതിനഞ്ചിനാണ് അമ്മയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
അതുവരെ അമ്മയിലെ ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കരുതെന്നാണ് നിര്‍ദ്ദേശം. വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടിയെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ജോയിന്റ് സെക്രട്ടറിയായി നടി അന്‍സിബ ഹസന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ദേവനും ശ്വേതാ മേനോനും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാസര്‍ ലത്തീഫ്, ജയന് ചേര്‍ത്തല, ലക്ഷ്മി പ്രിയ എന്നിവരും മത്സരിക്കുന്നു.
Keywords: AMMA, Election, Kochi


COMMENTS