ന്യൂഡല്‍ഹി: ജൂണ്‍ 12ന് ഉണ്ടായ അഹമ്മദാബാദ് വിമാന അപകടത്തില്‍ അമ്മയെ നഷ്ടമായ യുവാവ് ബോയിങിനെതിരെ യുഎസ് കോടതിയില്‍ കേസ് നല്കി. ഇന്ത്യയില്‍ നി...
ന്യൂഡല്‍ഹി: ജൂണ്‍ 12ന് ഉണ്ടായ അഹമ്മദാബാദ് വിമാന അപകടത്തില്‍ അമ്മയെ നഷ്ടമായ യുവാവ് ബോയിങിനെതിരെ യുഎസ് കോടതിയില്‍ കേസ് നല്കി. ഇന്ത്യയില്‍ നിയമനടപടികള്‍ക്ക് കാലതാമസം ഉണ്ടാകുമെന്നതിനാലാണ് യുഎസ് കോടതിയെ സമീപിക്കാന്‍ കാരണം. ഹിര്‍ പ്രജാപതി എന്ന യുവാവാണ് അമ്മ കല്പന ബെന്‍ പ്രജാപതിയുടെ മരണത്തെ തുടര്‍ന്ന് ഈ നീക്കം നടത്തിയത്.
ജൂണ്‍ 12ന് 242 പേരുമായി ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്കു പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിങ് 7878 ഡ്രീംലൈനര്‍ വിമാനം 32 സെക്കന്‍ഡിനകം തകര്‍ന്നുവീഴുകയായിരുന്നു. മലയാളി ഉള്‍പ്പെടെ 260 പേരാണ് മരിച്ചത്.
വിമാനത്താവളത്തിനടുത്ത് ബി.ജെ. മെഡിക്കല്‍ കോളജ് വളപ്പിലേക്കു തകര്‍ന്നുവീണു കത്തുകയായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലും സമീപത്തെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലുമായി 5 പേര് മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ വിജയ് രൂപാണിയും (68) പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് സ്വദേശിയായ നഴ്സ് രഞ്ജിത ജി.നായരും (40) ഉള്‍പ്പെടെ 260 പേരാണ് മരിച്ചത്.
Key Words: Ahmedabad Plane Crash, US Court, Boeing


COMMENTS