Court rejected vigilance clean chit report
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന് അനുകൂലമായ റിപ്പോര്‍ട്ട് തള്ളി വിജിലന്‍സ് കോടതി. കേസ് ഡയറിയും അന്വേഷണ റിപ്പോര്‍ട്ടിന്റെ ഒറിജിനല്‍ പകര്‍പ്പും ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവും പരിശോധിച്ചശേഷമാണ് കോടതി നടപടി.
നേരത്തെ വിജിലന്‍സ് സമര്‍പ്പിച്ച ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഇതോടെ കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാവും ഈ കേസിലെ തുടര്‍നടപടികള്‍. സാക്ഷി മൊഴികളടക്കമുള്ളവ കോടതിയില്‍ നേരിട്ട് രേഖപ്പെടുത്തേണ്ടി വരും.
Keywords: Court, Clean chit, ADGP M.R Ajith Kumar, Illegal asset case, Reject


COMMENTS