Abortion allegation against Rahul Mamkoottathil
കൊച്ചി: ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന പരാതിയില്‍ എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കാനൊരുങ്ങി പൊലീസ്. ഇതുസംബന്ധിച്ച് പൊലീസ് നിയമോപദേശം തേടി. രാഹുലിനെതിരെ ഹൈക്കോടതി അഭിഭാഷകനായ ഷിന്റോ സെബാസ്റ്റിയനാണ് പൊലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം രാഹുലിന്റേതായി പുറത്തുവന്ന ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി. അതേസമയം പരാതിയില്‍ കൂടുതല്‍ വ്യക്തത ആവശ്യമുള്ളതിനാലാണ് പൊലീസ് നിയമോപദേശം തേടിയിരിക്കുന്നത്.
ഈ ശബ്ദസന്ദേശം രാഹുലിന്റേതാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കണം. മാത്രമല്ല മറുവശത്തുള്ള വ്യക്തി ആരാണെന്നുള്ളതിനും വ്യക്തതയില്ല.
Keywords: Rahul Mamkoottathil, Abortion allegation, Police, Legal advice
,
Abortion allegation against


COMMENTS