ന്യൂഡൽഹി : ഡൽഹിയിൽ കെട്ടിടം തകർന്നു വീണ് 3 പേർ മരിച്ചു. ദരിയാ ഗഞ്ചിൽ ആണ് സംഭവം ഉണ്ടായത്. രണ്ട് നിലകളുമുള്ള കെട്ടിടം ആണ് തകർന്നുവീണത്. പരുക...
ന്യൂഡൽഹി : ഡൽഹിയിൽ കെട്ടിടം തകർന്നു വീണ് 3 പേർ മരിച്ചു. ദരിയാ ഗഞ്ചിൽ ആണ് സംഭവം ഉണ്ടായത്. രണ്ട് നിലകളുമുള്ള കെട്ടിടം ആണ് തകർന്നുവീണത്. പരുക്കേറ്റ 3 പേരെ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചു. 4 ഫയർ എഞ്ചിനുകൾ എത്തിയാണ് രക്ഷ പ്രവർത്തനം പൂർത്തിയാക്കിയതെന്ന് ഡൽഹി ഫയർ ഫോഴ്സ് അറിയിച്ചു.
കെട്ടിടത്തിന്റെ ബലക്ഷയമാണ് തകർന്ന് വീഴാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. ജൂലൈ 12 ന് ഡൽഹിയിലെ വെൽക്കം പരിസരത്ത് അനധികൃതമായി നിർമ്മിച്ച നാല് നില കെട്ടിടം തകർന്ന് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചതിന് ഒരു മാസത്തിന് ശേഷമാണ് ഈ ദൗർഭാഗ്യകരമായ സംഭവം.
Key Words: Delhi Building Collapsed


COMMENTS