തിരുവനന്തപുരം : കേരളത്തില്‍ 16 കോച്ചുകളുള്ള മെമു ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. ഇതിനായുള്ള പ്രാരംഭ നടപടികള്‍ക്ക് ദക്ഷിണറെയില്‍വേ തുട...
തിരുവനന്തപുരം : കേരളത്തില്‍ 16 കോച്ചുകളുള്ള മെമു ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. ഇതിനായുള്ള പ്രാരംഭ നടപടികള്‍ക്ക് ദക്ഷിണറെയില്‍വേ തുടക്കമിട്ടു. ഇന്നലെ കൊല്ലം- കായംകുളം റൂട്ടില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് ട്രെയിനിന്റെ ട്രയല്‍ റണ്‍ നടന്നു. ഇരു ദിശകളിലുമായി നടന്ന പരീക്ഷണ ഓട്ടം വിജയകരമായിരുന്നുവെന്ന് ദക്ഷിണറെയില്‍വേ അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച 12 കോച്ചുകള്‍ ഉള്ള പുതിയ മെമു റേക്ക് ചെന്നൈയിലെ താംബരത്തുനിന്നും കൊല്ലം മെമു ഷെഡില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ഡോ. മനീഷ് തപ്യാലിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോസ്ഥസംഘം റേക്കുകളില്‍ വിശദമായ സാങ്കേതിക പരിശോധനകളും നടത്തിയതിനുശേഷം പരീക്ഷണ ഓട്ടത്തിന് അനുമതി നല്‍കുകയായിരുന്നു
നിലവില്‍ കേരളത്തില്‍ സര്‍വീസ് നടത്തുന്ന മെമു ട്രെയിനുകളില്‍ എട്ട്, 12 കോച്ചുകള്‍ വീതമാണ് ഉള്ളത്. ഇതില്‍ 12 കോച്ചുകള്‍ ഉള്ളവയാണ് 16 എണ്ണമായി ഉയര്‍ത്തുന്നത്. ഏതൊക്കെ റൂട്ടുകളിലാണ് കോച്ചുകളുടെ എണ്ണം 16 ആയി വര്‍ധിപ്പിക്കുന്നത് എന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. കൊല്ലം- ആലപ്പുഴ, ആലപ്പുഴ- എറണാകുളം, എറണാകുളം-ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍ - കണ്ണൂര്‍ റൂട്ടുകളാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുക എന്നാണു വിവരം. താംബരത്തുനിന്ന് കൂടുതല്‍ പുതിയ മെമു റേക്കുകള്‍ കൊല്ലത്ത് ഉടന്‍ എത്തുമെന്നാണ് അധികൃതര്‍ നല്കുന്ന സൂചനകള്‍.
കൊല്ലത്തെ മെമു ഷെഡില്‍ 12 കോച്ചുകളുടെ അറ്റകുറ്റപ്പണികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇത് 16 ലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്.
Key Words: MEMU Service


COMMENTS