ബംഗളൂരു : ആരാധകരുടെ കൂടി വിജയമാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് (ആര്‍സിബി)ആര്‍സിബി നേടിയതെന്നു വിരാട് കോലി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പ്...
ബംഗളൂരു : ആരാധകരുടെ കൂടി വിജയമാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് (ആര്‍സിബി)ആര്‍സിബി നേടിയതെന്നു വിരാട് കോലി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പ്രതികരിച്ചു.
''ഐപിഎലിലെ കിരീട വിജയം താരങ്ങളുടേതു മാത്രമല്ല. റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു ആരാധകരുടേതു കൂടിയാണ്. ടീമിനെ ആദ്യമായി അവതരിപ്പിക്കുന്ന സമയത്തു തന്നെ രജത് പാട്ടീദാര്‍ നമ്മളെ ഏറെക്കാലം നയിക്കുമെന്നു ഞാന്‍ പറഞ്ഞതാണ്. പാട്ടീദാറിനെ പിന്തുണയ്ക്കണമെന്നും നിങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ രജത് പാട്ടീദാറിനാണു നിങ്ങള്‍ വലിയ കയ്യടി നല്‍കേണ്ടത്.'' കോലി പറഞ്ഞു. ആരാധകര്‍ നല്കിയ സ്വീകരണത്തിനു നന്ദിയുണ്ടെന്ന് ക്യാപ്റ്റന്‍ രജത് പാട്ടീദാറും പ്രതികരിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കന്നിക്കിരീടം നേടിയ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് ടീമിന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ബെംഗളൂരു വിമാനത്താവളത്തിലെത്തിയ വിരാട് കോലിയെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് സ്വീകരിച്ചത്.
വിധാന്‍ സൗധയില്‍നിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെയുള്ള വിക്ടറി പരേഡ് ഒഴിവാക്കി താരങ്ങളെ സ്റ്റേഡിയത്തിലെത്തിച്ചു. ബെംഗളൂരു നഗരത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര് മരിച്ചതോടെയാണ് താരങ്ങളെ സ്റ്റേഡിയത്തിലേക്കു മാറ്റിയത്. ടിക്കറ്റുള്ളവര്‍ക്കു മാത്രമായിരുന്നു 40,000 കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിലേക്കു പ്രവേശനം. എന്നിട്ടും സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു.
Key Words: Virat Kohli, RCB, Chinnaswamy Stadium
COMMENTS