US announces travel ban on 12 countries
വാഷിങ്ടണ്‍: 12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് രാജ്യത്തേക്ക് സമ്പൂര്‍ണ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. ഇറാന്‍, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ 12 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് യു.സ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇതു സംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഒപ്പിട്ടു. ഭീകരവാദബന്ധം, യു.എസ് ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റുമായുള്ള സഹകരണത്തിന്റെ അഭാവം, മറ്റു നടപടികളിലെ അപര്യാപ്തത തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് നടപടി.
ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ, ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്ഥാന്‍, വിനിസ്വേല എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഭാഗിക നിയന്ത്രണവും യു.എസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Keywords: Travel Ban, US, Trump, 12 countries
COMMENTS