തിരുവനന്തപുരം: കാലവര്‍ഷം ഇന്നു മുതല്‍ തിരികെയെത്തുന്നു. കേരളത്തില്‍ ഇന്ന് നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വക...
തിരുവനന്തപുരം: കാലവര്‍ഷം ഇന്നു മുതല്‍ തിരികെയെത്തുന്നു. കേരളത്തില്‍ ഇന്ന് നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലയിലാണ് ശക്തമായ മഴ സാഹചര്യം കണക്കിലെടുത്ത് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട മഴപെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും.
അതേസമയം, നാളെ കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാംകുളം, ആലപ്പുഴ എന്നീ ജില്ലകളിലും യെല്ലോ അലേര്‍ട്ട് ഉണ്ട്. മറ്റന്നാളോടുകൂടി മഴ കൂടുതല്‍ ശക്തമാകും. വ്യാഴാഴ്ച്ച കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാംകുളം, ആലപ്പുഴ എന്നീ ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്.
Key Words: Heavy Rain, Kerala Weather Update
COMMENTS