നിലമ്പൂർ : നിലമ്പൂരിലെ വഴിക്കടവിൽ പത്താം ക്ലാസ് വിദ്യാർത്ഥി അനന്തു ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രദേശവാസിയായ വിനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു...
നിലമ്പൂർ : നിലമ്പൂരിലെ വഴിക്കടവിൽ പത്താം ക്ലാസ് വിദ്യാർത്ഥി അനന്തു ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രദേശവാസിയായ വിനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
മനപ്പൂർവ്വം അല്ലാത്ത നരഹത്യയ്ക്ക് ഇയാൾക്കെതിരെ കേസെടുത്തു. വൈദ്യുതി ലൈനിൽ നിന്ന് അനധികൃതമായി വേലിയിൽ ബന്ധിപ്പിച്ച ലൈനിൽ നിന്ന് ഷോക്ക് ഏറ്റാണ് അനന്തു മരിച്ചത്.
അനന്തുവിൻറെ കാൽ വേലിയിലെ വൈദ്യുതി ലൈനിൽ കുരങ്ങുകയായിരുന്നു. അനന്തുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബന്ധുവായ സുരേഷിനും ഷോക്കേറ്റു.
സുരേഷിന്റെ പരാതിയിലാണ് പോലീസ് കേസടുത്തത്. അനന്തുവിൻറെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
വൈദ്യുതി ലൈനിൽ നിന്ന് കറൻ്റ് മോഷ്ടിച്ച് പന്നിക്കെണി വയ്ക്കുന്ന കാര്യം ഏഴു മാസം മുൻപ് കെ എസ് ഇ ബി യെ അറിയിച്ചിട്ടും നടപടി എടുക്കാത്തതാണ് ദുരന്ത കാരണമായതെന്ന് നാട്ടുകാർ പറയുന്നു.


COMMENTS