ന്യൂഡല്‍ഹി : ഇറാനില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ഇസ്രയേല്‍ കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്ന ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ പ്...
ന്യൂഡല്‍ഹി : ഇറാനില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ഇസ്രയേല്‍ കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്ന ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ പ്രസ്താവന സര്‍ക്കാരിന്റെ വാര്‍ത്താ ഏജന്‍സിയായ ഇര്‍ന പുറത്തുവിട്ടു.
ജനവാസ കേന്ദ്രങ്ങളടക്കം ഇസ്രയേല്‍ ആക്രമിച്ചുവെന്നും കുട്ടികള്‍ അടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടെന്നും ഇറാന്‍ അറിയിച്ചു. അതേസമയം കുറഞ്ഞ സമയം കൊണ്ട് ഇറാന്‍ സ്വന്തമാക്കിയ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ കണക്ക് നിരത്തിയാണ് ഇസ്രയേലിന്റെ ന്യായീകരണം.
2023ല്‍ 5164 കിലോഗ്രാം യുറേനിയും ഉണ്ടായിരുന്ന ഇറാന്‍ ഇപ്പോള്‍ അത് 7264 കിലോയാക്കി ഉയര്‍ത്തി. പ്രതിരോധിക്കുകയല്ലാതെ മാര്‍ഗമില്ലെന്നാണ് ഇസ്രയേലിന്റെ ന്യായീകരണം.
Key Words: Iran's Supreme Leader Ayatollah Ali Khamenei, Israel's Iran Attack
COMMENTS