വാഷിങ്ടന്‍: ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചും ഭീകരതയോടുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്നതിനുമായി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്ത...
വാഷിങ്ടന്‍: ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചും ഭീകരതയോടുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്നതിനുമായി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യയുടെ പാര്‍ലമെന്ററി പ്രതിനിധി സംഘം യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സുമായി കൂടിക്കാഴ്ച നടത്തി.
പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ നിയന്ത്രിത നടപടിയോട് പൂര്‍ണ പിന്തുണയും ആദരവും ജെ.ഡി. വാന്‍സ് പ്രകടിപ്പിച്ചെന്നും ഏപ്രിലില്‍ കുടുംബത്തോടൊപ്പം ഇന്ത്യ സന്ദര്‍ശിച്ചതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചുവെന്നും പ്രതിനിധി സംഘത്തെ നയിക്കുന്ന ഡോ.ശശി തരൂര്‍ എംപി പറഞ്ഞു. ജെ.ഡി. വാന്‍സുമായി നടന്നത് എറ്റവും മികച്ച കൂടിക്കാഴ്ചയായിരുന്നുവെന്നാണ് തരൂര്‍ വിശേഷിപ്പിച്ചത്. വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച 25 മിനിറ്റോളം നീണ്ടുനിന്നു.
ഭീകരവാദത്തെ ചെറുക്കുന്നതിനുള്ള സഹകരണം ഉള്‍പ്പെടെ ഇന്ത്യ യുഎസ് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ ജെ.ഡി. വാന്‍സുമായി സംസാരിച്ചെന്ന് യുഎസിലെ ഇന്ത്യന്‍ എംബസി സമൂഹമാധ്യമത്തില്‍ കുറിച്ചു.
''പഹല്‍ഗാമില്‍ നടന്നതിനെ കുറിച്ച് അദ്ദേഹത്തിന് പൂര്‍ണ ബോധ്യമുണ്ട്. ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഇന്ത്യ നടത്തിയ നിയന്ത്രിത നടപടിക്ക് അദ്ദേഹം പൂര്‍ണ പിന്തുണയും ആദരവും അറിയിച്ചു. എഐ ഉള്‍പ്പെടെ ഭാവിയില്‍ സഹകരണത്തിന് സാധിക്കുന്ന മേഖലകളില്‍ അദ്ദേഹത്തില്‍നിന്ന് അനുകൂലമായ പ്രതികരണമാണുണ്ടായത്'' തരൂര്‍ വ്യക്തമാക്കി.
ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കുന്നതിന്റെ ഭാഗമായി ഗയാന, പാനമ, കൊളംബിയ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് പ്രതിനിധി സംഘം വാഷിങ്ടണില്‍ എത്തിയത്. സര്‍ഫറാസ് അഹമ്മദ്, ഗാന്തി ഹരിഷ് മധുര്‍ ബാലയോഗി, ശശാങ്ക് മണി ത്രിപാഠി, ഭുവനേശ്വര്‍ കലിത, മിലിന്ദ് ദേവ്‌റ, തേജസ്വി സൂര്യ, യുഎസിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി തരണ്‍ജിത് സിങ് സന്ധു എന്നിവരാണ് ശശി തരൂരിനൊപ്പം പ്രതിനിധി സംഘത്തിലുള്ളത്.
Key Words: JD Vance, India's Parliamentary Delegation, Shashi Tharoor , Operation Sindoor
COMMENTS