സ്വന്തം ലേഖകന്‍ കോഴിക്കോട്: ബേപ്പൂര്‍ തീരത്ത് തീപിടിച്ച വാന്‍ ഹായ് 503 എന്ന ചരക്കുകപ്പലില്‍ 150ലധികം കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കള്‍ ...
സ്വന്തം ലേഖകന്‍
കോഴിക്കോട്: ബേപ്പൂര്‍ തീരത്ത് തീപിടിച്ച വാന്‍ ഹായ് 503 എന്ന ചരക്കുകപ്പലില്‍ 150ലധികം കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കള്‍ ഉള്ളതായി വിവരം. കോസ്റ്റ്ഗാര്‍ഡിന്റെ ഒരു കപ്പല്‍ സംഭവസ്ഥലത്തെത്തി.
അതിവേഗം തീപിടിക്കാവുന്ന ദ്രവപദാര്‍ത്ഥങ്ങളാണ് പല കണ്ടെയ്‌നറുകളിലും. കടല്‍വെള്ളം കയറിയാല്‍ പൊട്ടിത്തെറിക്കുന്ന വസ്തുക്കളും പുക ശ്വസിച്ചാല്‍ അപകടകരമാകുന്ന രാസവസ്തുക്കളും കണ്ടെയ്നറില്‍ ഉള്ളതായാണ് വിവരം.
ബേപ്പൂര്‍, എലത്തൂര്‍, വടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകളിലേക്കും കോഴിക്കോട് സിറ്റി, റൂറല്‍ പൊലീസ് സ്റ്റേഷനുകളിലേക്കും കോഴിക്കോട്, കൊയിലാണ്ടി, വടകര ടിഇഒസികളിലേക്കും പോര്‍ട്ട് ഓഫീസര്‍ ഫിഷറീസ് ഓഫീസിലേക്കും മുന്നറിയിപ്പ് സന്ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു. ആരോഗ്യവകുപ്പിന്റെ സഹായവും തേടിയിട്ടുണ്ട്.
കൊളംബോയില്‍ നിന്ന് മുംബയിലേക്ക് പോയ ചരക്കുകപ്പലിന് ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 145 കിലോമീറ്ററോളം ഉള്‍ക്കടലില്‍ ഇന്ന് ഉച്ചയോടെയാണ് തീപിടിച്ചത്. കപ്പലില്‍ ഉണ്ടായിരുന്ന 22 ജീവനക്കാരില്‍ 18 പേരെ രക്ഷപ്പെടുത്തി. നാലു പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. രക്ഷപ്പെട്ട ജീവനക്കാരില്‍ ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റുവെന്നാണ് അറിയുന്നത്.
എന്നാല്‍, കപ്പലില്‍ നാല്‍പതോളം പേര്‍ ഉണ്ടായിരുന്നുവെന്നാണ് കേരള തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറയുന്നത്. ഇവരില്‍ പതിനെട്ട് പേര്‍ കടലില്‍ ചാടി രക്ഷപ്പെട്ടു. ഇവരെയാണ് കോസ്റ്റ്ഗാര്‍ഡും നേവിയും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. തീപടര്‍ന്നതിനു പിന്നാലെ അന്‍പത് കണ്ടെയ്നറുകള്‍ കടലില്‍ വീണിട്ടുണ്ടെന്നും കപ്പലില്‍ ഉണ്ടായിരുന്ന ചരക്കുകള്‍ എന്തൊക്കെയാണെന്ന കൃത്യ വിവരം ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കാണാതായവരില്‍ രണ്ടു പേര്‍ തായ്വാന്‍ സ്വദേശികളും രണ്ടുപേര്‍ ഇന്തോനേഷ്യ, മ്യാന്‍മര്‍ സ്വദേശികളാണ്. കപ്പലില്‍ ഇന്ത്യക്കാരില്ല. ചൈന, മ്യാന്‍മര്‍, ഇന്തോനേഷ്യ, തായ്ലാന്‍ഡ് സ്വദേശികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. നേവിയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.
കപ്പല്‍ കമ്പനി അധികൃതര്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയെ വൈദ്യസഹായത്തിനായി സമീപിച്ചു. 15 പതിനഞ്ച് ആംബുലന്‍സുകള്‍ ഒരുക്കി നിറുത്തിയിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത് കേന്ദ്ര ഷിപ്പിങ് മന്ത്രാലയമാണ്. പാരിസ്ഥിതിക, മത്സ്യബന്ധന പ്രശ്നങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയില്‍ വരുന്നത്. പരിസ്ഥിതി ആഘാതം പഠിക്കാനുള്ള സംവിധാനം കേരളത്തിനുണ്ട്. തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങളില്‍ ഇതുവരെ സംശയങ്ങമൊന്നുമി. അട്ടിമറി ഉണ്ടോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
Summary: It is reported that more than 150 containers of hazardous materials are present in cargo ship Van Hai 503 which caught fire off Beypur coast. A Coast Guard vessel rushed to the scene.
COMMENTS