തിരുവനന്തപുരം : ബലി പെരുന്നാള്‍ അവധി വിവാദത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എല്ലാം വര്‍ഗീയമാക്കാന്‍ ചിലര്‍ ശ്...
തിരുവനന്തപുരം : ബലി പെരുന്നാള്‍ അവധി വിവാദത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എല്ലാം വര്‍ഗീയമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും വര്‍ഗീയ വിഷം കലര്‍ത്താനാണ് ചിലരുടെ ശ്രമമെന്നും ഗോവിന്ദന്‍ പറഞ്ഞു. പെരുന്നാള്‍ അനുസരിച്ചാണ് അവധി തീരുമാനിച്ചതെന്നും അതിനെതിരെ പ്രശ്നമുണ്ടായപ്പോള്‍ ഇന്നും നാളെയും അവധി പ്രഖ്യാപിക്കുകയായിരുന്നുവെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബക്രീദ് അവധിയില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ആരോപിച്ചു. അവധി പ്രഖ്യാപിക്കുന്നതില്‍ സര്‍ക്കാരിന് ഒരു വിമുഖതയും ഇല്ലെന്നും മറ്റാരെക്കാളും സര്‍ക്കാരിന് താല്‍പര്യമുള്ള വിഷയമാണെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന് ഈ ദിവസം അവധി നല്‍കുന്നതില്‍ താത്പര്യക്കുറവില്ലെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് രാത്രി തീരുമാനമെടുക്കുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
Key Words: Eid Holiday , Controversy, MV Govindan


COMMENTS