ന്യൂഡല്‍ഹി: സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യയുടെ നടപടിയില്‍ ഇടപെടാനില്ലെന്ന് പാക്കിസ്ഥാനോട് വ്യക്തമാക്കി ലോക ബാങ്ക്. രണ്ടു രാജ്യങ്ങള...
ന്യൂഡല്‍ഹി: സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യയുടെ നടപടിയില്‍ ഇടപെടാനില്ലെന്ന് പാക്കിസ്ഥാനോട് വ്യക്തമാക്കി ലോക ബാങ്ക്.
രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ, സൈനിക വിഷയങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടപെടാനില്ലെന്ന് ലോകബാങ്ക് പറയുന്നത്. മാത്രമല്ല, സഹായി എന്നതിനപ്പുറം ഇക്കാര്യത്തില്‍ ലോകബാങ്കിന് മറ്റൊന്നും ചെയ്യാനാവില്ലെന്നും ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ അറിയിച്ചു.
ഇന്ത്യ-പാക്ക് സംഘര്‍ഷം പരിഹരിക്കാന്‍ ലോക ബാങ്ക് മധ്യസ്ഥത വഹിക്കുമെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം അജയ് ബംഗ കൂടിക്കാഴ്ച നടത്തിയിരുന്നു.
Key Words: World Bank, Pakistan, Indus Waters Treaty
COMMENTS