വാഷിംഗ്ടണ്‍: 'ഇന്ത്യയും പാകിസ്ഥാനും പൂര്‍ണ്ണവും ഉടനടിയുമുള്ള വെടിനിര്‍ത്തലിന് സമ്മതിച്ചു' എന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സ...
വാഷിംഗ്ടണ്‍: 'ഇന്ത്യയും പാകിസ്ഥാനും പൂര്‍ണ്ണവും ഉടനടിയുമുള്ള വെടിനിര്‍ത്തലിന് സമ്മതിച്ചു' എന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
'അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ഒരു നീണ്ട രാത്രിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം, ഇന്ത്യയും പാകിസ്ഥാനും പൂര്‍ണ്ണവും ഉടനടിയുമുള്ള ഒരു വെടിനിര്‍ത്തലിന് സമ്മതിച്ചതായി അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സാമാന്യബുദ്ധിയും മികച്ച ബുദ്ധിയും ഉപയോഗിച്ചതിന് ഇരു രാജ്യങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ഈ വിഷയത്തില്‍ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി!'- ട്രംപ് കുറിച്ചു.
അതേസമയം, വിഷയത്തില്‍ ഇന്ത്യയുടെ ഭാഗത്തുനിന്നോ അമേരിക്കയുടെ ഭാഗത്തുനിന്നോ പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല.
Key Words: Donald Trump, India - Pakistan Conflict , Ceasefire
COMMENTS