മലപ്പുറം : മലപ്പുറത്ത് കടുവയുടെ ആക്രണമണത്തില്‍ റബ്ബര്‍ ടാപ്പിങ്ങ് തൊഴിലാളിക്ക് ദാരുണാന്ത്യം. ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുല്‍ ഗഫൂര്‍ ആണ് ...
മലപ്പുറം : മലപ്പുറത്ത് കടുവയുടെ ആക്രണമണത്തില്‍ റബ്ബര്‍ ടാപ്പിങ്ങ് തൊഴിലാളിക്ക് ദാരുണാന്ത്യം. ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുല്‍ ഗഫൂര്‍ ആണ് കൊല്ലപ്പെട്ടത്.
കാളികാവ് അടയ്ക്കാക്കുണ്ടില്‍ റാവുത്തന്‍കാവ് ഭാഗത്ത് സ്ലോട്ടര്‍ ടാപ്പിങ് നടത്തുന്ന തോട്ടത്തിലാണ് സംഭവം. രാവിലെ ആറരയോടെ റബ്ബര്‍ ടാപ്പിങ്ങിന് പോയപ്പോള്‍ കടുവ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. ഏതാണ്ട് നഗ്‌നമായ നിലയിലായിരുന്നു മൃതദേഹം.
അബ്ദുല്‍ ഗഫൂറിനെ കടുവ കടിച്ച് വലിച്ചിഴയ്ക്കുന്നത് കണ്ടുവെന്ന് കൂടെ ഉണ്ടായിരുന്ന ആള്‍ പറഞ്ഞു. കടുവ കടിച്ചു കൊന്നതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുമ്പ് പ്രദേശത്തുനിന്ന് ഒട്ടേറെ ആടുകളെ കടുവ പിടിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
Key Words: Tiger Attack, Malappuram
COMMENTS