ഐസിസി വനിതാ ടി20 ലോകകപ്പ് 2026 ജൂണ്‍ 12 മുതല്‍ ജൂലൈ 5 വരെ ഇംഗ്ലണ്ടില്‍ നടക്കും. ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ...
ഐസിസി വനിതാ ടി20 ലോകകപ്പ് 2026 ജൂണ്‍ 12 മുതല്‍ ജൂലൈ 5 വരെ ഇംഗ്ലണ്ടില്‍ നടക്കും. ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഫൈനല്‍ മത്സരം അരങ്ങേറുക. ടൂർണമെൻ്റില്‍ 12 ടീമുകള്‍ മാറ്റുരയ്ക്കും.
ഇത് ടൂർണമെൻ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീമുകളുടെ എണ്ണമാണ്. കൂടാതെ 24 ദിവസങ്ങളിലായി 33 മത്സരങ്ങള്‍ ഉണ്ടാകും.
ലോർഡ്സിന് പുറമെ, എഡ്ജ്ബാസ്റ്റണ്‍ (ബർമിംഗ്ഹാം), ഹാംഷെയർ ബൗള്‍ (സതാംപ്ടണ്‍), ഹെഡിംഗ്‌ലി (ലീഡ്‌സ്), ഓള്‍ഡ് ട്രാഫോർഡ് (മാഞ്ചസ്റ്റർ), കെന്നിംഗ്ടണ്‍ ഓവല്‍ (ലണ്ടൻ), കൗണ്ടി ഗ്രൗണ്ട് (ബ്രിസ്റ്റോള്‍) എന്നിവിടങ്ങളിലും മത്സരങ്ങള്‍ നടക്കും. മെയ് 1 ന് ലോർഡ്സില്‍ നടന്ന ലോഞ്ചിംഗ് ചടങ്ങിലാണ് ഈ പ്രഖ്യാപനം നടന്നത്.
ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് തുടങ്ങിയ ടീമുകള്‍ ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്. ശേഷിക്കുന്ന നാല് സ്ഥാനങ്ങളിലേക്ക് ടീമുകള്‍ അടുത്ത വർഷം നടക്കുന്ന ക്വാളിഫയറുകളിലൂടെ യോഗ്യത നേടും. 2024 ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം നേടിയ ന്യൂസിലാൻഡ് തങ്ങളുടെ കിരീടം നിലനിർത്താൻ ശ്രമിക്കും.
Key Words : ICC, Women's T20 World Cup, England
COMMENTS