വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആഭ്യന്തര പദ്ധതികള്‍ക്കുള്ള ധന വിനിയോഗ ബില്‍ ജനപ്രതിനിധി സഭ പാസാക്കി. ബില്ലിനെതിരെ റിപ്പബ...
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആഭ്യന്തര പദ്ധതികള്‍ക്കുള്ള ധന വിനിയോഗ ബില്‍ ജനപ്രതിനിധി സഭ പാസാക്കി.
ബില്ലിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. 215-214 എന്ന നേരിയ ഭൂരിപക്ഷത്തിലാണ് ബില്‍ പാസായത്. ഇനി സെനറ്റ് അംഗീകാരം നേടുക എന്നതാണ് അടുത്ത കടമ്പ.
സമ്പന്നര്‍ക്ക് നികുതി ഇളവ് ലഭ്യമാക്കുന്ന ബില്ലില്‍ സൈന്യത്തിനും അതിര്‍ത്തിയിലെ ആവശ്യങ്ങള്‍ക്കും കൂടുതല്‍ പണം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതേസമയം, ചെലവ് കുറയ്ക്കാന്‍ മെഡികെയ്ഡ്, ഭക്ഷണ സഹായ പദ്ധതികള്‍, വിദ്യാഭ്യാസം, ശുദ്ധഊര്‍ജ പരിപാടികള്‍ തുടങ്ങിയവ വെട്ടിച്ചുരുക്കും.
Key Words: The House of Representatives, USA, Donald Trump, Tax Bill
COMMENTS