കാലടി: എറണാകുളം കാലടിയില്‍ ഗതാഗത കുരുക്കില്‍പ്പെട്ട കേന്ദ്രമന്ത്രി സുരേഷ് ഗോപി വണ്ടിയില്‍ നിന്നിറങ്ങിയപ്പോള്‍ കണ്ടത് പാലത്തിലെ കുഴികള്‍. കുഴ...
കാലടി: എറണാകുളം കാലടിയില്‍ ഗതാഗത കുരുക്കില്‍പ്പെട്ട കേന്ദ്രമന്ത്രി സുരേഷ് ഗോപി വണ്ടിയില്‍ നിന്നിറങ്ങിയപ്പോള്‍ കണ്ടത് പാലത്തിലെ കുഴികള്‍. കുഴികള്‍ പരിശോധിച്ച മന്ത്രി എത്രയും വേഗം പ്രശ്‌നം പരിഹരിക്കാന്‍ പൊതുമരാമത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. കുഴി നിറഞ്ഞ കാലടി പാലത്തിലെ ഗതാഗത കുരുക്കിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി കുടുങ്ങിയത്.
തൃശൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് കാലടി പാലത്തിലെ ഗതാഗതക്കുരുക്കില്‍ കേന്ദ്രമന്ത്രിയും കുടുങ്ങിയത്. പാലത്തിലെ കുഴിയെ തുടര്‍ന്ന് കാലടിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കേന്ദ്രമന്ത്രിയെ കണ്ടതോടെ നാട്ടുകാരെത്തി പരാതി പറയുകയായിരുന്നു. പരാതി കേട്ട സുരേഷ് ഗോപി ഉടന്‍ തന്നെ പൊതുമരാമത്ത് സെക്രട്ടറിയെ ഫോണില്‍ വിളിച്ച് പ്രശ്‌ന പരിഹാരത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
അടിയന്തിരമായി ഒരു കല്ലെങ്കിലും കുഴിയില്‍ കൊണ്ടിടാന്‍ ആവശ്യപ്പെടാന്‍ നാട്ടുകാര്‍ പറഞ്ഞപ്പോള്‍, എന്നിട്ട് വേണം ജയസൂര്യക്കെതിരെ കേസെടുത്തത് പോലെ തനിക്കെതിരെയും കേസ് എടുക്കാനെന്ന് സുരേഷ് ഗോപി പരിഹസിച്ചു.
Key Words : Suresh Gopi, Traffic Block
COMMENTS