Supreme court verdict about Devikulam election case
ന്യൂഡല്‍ഹി: ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി. പട്ടികജാതി സംവരണ മണ്ഡലത്തില്‍ തുടരാന്‍ എല്‍.ഡി.എഫ് എം.എല്‍എയായ എ.രാജ അര്‍ഹനാണെന്നും ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ക്രിസ്തുമത വിശ്വാസിയായ എ.രാജ പട്ടികജാതി സംവരണ മണ്ഡലത്തില്‍ മത്സരിച്ചു ജയിച്ചതിനെതിരെ എതിര് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഡി.കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയതോടെ എ.രാജ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
Keywords: Supreme court, Devikulam election case, Verdict
COMMENTS