കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആറാം നിലയില്‍ നിന്നും വീണ്ടും പുക ഉയരുന്നതായി റിപ്പോര്‍ട്ട്. ഇവിടെയുള്ള അത്യാഹിത വിഭാഗത്തിലാണ് പു...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആറാം നിലയില്‍ നിന്നും വീണ്ടും പുക ഉയരുന്നതായി റിപ്പോര്‍ട്ട്. ഇവിടെയുള്ള അത്യാഹിത വിഭാഗത്തിലാണ് പുക നിറഞ്ഞതെന്നാണ് സൂചന. ഉദ്യോഗസ്ഥരുടെ പരിശോധനക്കിടെയാണ് പുക ഉയര്‍ന്നത്. ഇലക്ടിക്കലുമായി ബന്ധപ്പെട്ട പരിശോധനയായിരുന്നു നടന്നത്. പരിശോനയ്ക്കിടെയുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് പുക ഉയരാനുള്ള കാരണമെന്നാണ് നിഗമനം.
ഓപറേഷന് തിയേറ്ററായ ആറാം നിലയാകെ പുക നിറഞ്ഞ അവസ്ഥയാണെന്ന് ജീവനക്കാര്‍ പറയുന്നു. നേരത്തേ നടന്ന പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട പരിശോധന നടന്നുകൊണ്ടിരിക്കെയാണ് വീണ്ടും പുക ഉയര്‍ന്നത്. മറ്റിടങ്ങളിലേക്ക് പുക പടരാതിരിക്കാനും രോഗികളെ ബാധിക്കാതിരിക്കാനും ഊര്‍ജിത ശ്രമം നടക്കുകയാണ്. പുക ഒഴിവാക്കുന്നതിന് അഗ്നിശമനസോംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം, പുക ഉയര്‍ന്ന ബ്ലോക്കില്‍ രോഗികള്‍ ഇല്ലായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. ആശങ്കപ്പെടാനുള്ള സാഹചര്യം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ വെള്ളിയാഴ്ചയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സമാന സംഭവമുണ്ടായിരുന്നു. അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അത്യാഹിതമായി മാറി അത്.
യു.പി.എസ് റൂമിലും ബാറ്ററി കത്തിയതോടെ പുക കാഷ്വാലിറ്റിയിലെ ബ്ലോക്കുകളില്‍ പടരുകയായിരുന്നു. റെഡ് സോണ്‍ ഏരിയയില്‍ അടക്കം നിരവധി രോഗികളാണ് ആ സമയത്ത് ഉണ്ടായിരുന്നത്. ഇവരെയെല്ലാം പെട്ടെന്ന് തന്നെ പുറത്തു എത്തിക്കുകയും മെഡിക്കല്‍ കോളജിലെ മറ്റ് വിഭാഗങ്ങളിലേക്കും വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.
Key Words: Smoke, Kozhikode Medical College
COMMENTS