Prime minister chairs high level meeting
ന്യൂഡല്‍ഹി: ഇന്ത്യാ - പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ കര-നാവിക-വ്യോമ സേനാ മേധാവികള്‍, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്, സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന് തുടങ്ങിയവര്‍ പങ്കെടുത്തു. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയതായാണ് റിപ്പോര്‍ട്ട്.
നേരത്തെ പ്രധാനമന്ത്രി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്ഥാന്റെ ആക്രമണം, ഇന്ത്യയുടെ പ്രത്യാക്രമണം തുടങ്ങിയ വിവരങ്ങള്‍ പ്രധാനമന്ത്രി അജിത് ഡോവലുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.
Keywords: Prime minister, High level meeting, India - Pak issue
COMMENTS