മലപ്പുറം : പോക്സോ കേസില്‍ മലപ്പുറം വളാഞ്ചേരിയില്‍ റിട്ടയേര്‍ഡ് അധ്യാപകന് അറസ്റ്റില്‍. മാവണ്ടിയൂര്‍ സ്വദേശി പുതുക്കുടി അബൂബക്കര്‍ മാസ്റ്റര്‍...
മലപ്പുറം : പോക്സോ കേസില്‍ മലപ്പുറം വളാഞ്ചേരിയില്‍ റിട്ടയേര്‍ഡ് അധ്യാപകന് അറസ്റ്റില്‍. മാവണ്ടിയൂര്‍ സ്വദേശി പുതുക്കുടി അബൂബക്കര്‍ മാസ്റ്റര്‍ എന്ന പോക്കര് ആണ് (62) അറസ്റ്റിലായത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് വിദ്യാര്‍ത്ഥി നല്കിയ പരാതിയുടെയും അടിസ്ഥാനത്തില്‍ വളാഞ്ചേരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എട്ട് വര്‍ഷത്തോളമായി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പീഡനദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് വര്‍ഷങ്ങളോളം ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
Key Words: Pocso Case
COMMENTS