ന്യൂഡല്‍ഹി : പഹല്‍ഗാമിന്റെ കണ്ണീരുതുടച്ച് പാക്കിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിച്ച നിമിഷത്തെ അഭിമാനമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര...
ന്യൂഡല്‍ഹി : പഹല്‍ഗാമിന്റെ കണ്ണീരുതുടച്ച് പാക്കിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിച്ച നിമിഷത്തെ അഭിമാനമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി അധ്യക്ഷത വഹിച്ച മന്ത്രിസഭാ യോഗത്തിലാണ് ഓപ്പറേഷന് സിന്ദൂരിനെ ''അഭിമാന നിമിഷം' എന്ന് അദ്ദേഹം വിശേഷിപ്പിച്ചത്. രാജ്യം മുഴുവന്‍ പ്രതികരണത്തിനായി കാത്തിരിക്കുന്നതിനാല്‍ പ്രധാനമന്ത്രി മോദി ഓപ്പറേഷനെ പ്രശംസിക്കുകയും ഇത് ആവശ്യമാണെന്ന് പറയുകയും ചെയ്തു. മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും തീരുമാനത്തെ സ്വാഗതം ചെയ്തു. മന്ത്രിസഭാ യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഓപ്പറേഷന് സിന്ദൂരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചു.
കൃത്യമായ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ അതീവ ജാഗ്രതയോടെയായിരുന്നു പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യ ഓപ്പറേഷന് സിന്ദൂറിലൂടെ തിരിച്ചടി നല്‍കിയത്. തിരിച്ചടി എങ്ങനെവേണമെന്ന് ചര്‍ച്ചചെയ്യാനായി പലതവണയാണ് വിവിധ സേനാ മേധാവിമാരുമായി പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച നടത്തിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നേരത്തേ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയതോടെ തിരിച്ചടി വേഗത്തിലാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
'റോ' ഉള്‍പ്പെടെയുള്ള ഇന്റലിജന്‍സ് സംവിധാനങ്ങള്‍ നടത്തിയ കൃത്യമായ നിരീക്ഷണത്തിലാണ് പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ കണ്ടെത്തിയതും ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ഇവ തച്ചുടച്ചതും.
Key Words: PM Modi, Pakistan , Pahalgam Attack, Operation Sindoor
COMMENTS