ന്യൂഡല്‍ഹി : ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി പാക്കിസ്ഥാന് സൈന്യം ഇന്ത്യയെ ലക്ഷ്യമിട്ട് വിവിധ ഇടങ്ങളില്‍ ആക്രമണങ്ങള്‍ നടത്തിയെന്ന്...
ന്യൂഡല്‍ഹി : ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി പാക്കിസ്ഥാന് സൈന്യം ഇന്ത്യയെ ലക്ഷ്യമിട്ട് വിവിധ ഇടങ്ങളില്‍ ആക്രമണങ്ങള്‍ നടത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. 36 ഇടങ്ങളില്‍ 300 മുതല്‍ 400 വരെ ഡ്രോണുകളുപയോഗിച്ചായിരുന്നു പാക്കിസ്ഥാന്റെ ആക്രമണം.
പാക്കിസ്ഥാന് സൈന്യം പടിഞ്ഞാറന്‍ അതിര്‍ത്തിയിലുടനീളം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പലതവണ ആക്രമണം നടത്തിയതായി വിദേശ കാര്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും നിയന്ത്രണ രേഖയിലും ആക്രമണമുണ്ടായെന്നും കേന്ദ്രം വ്യക്തമാക്കി.
Key Words: Pakistan, Drone Attack
COMMENTS