ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ, പാകിസ്ഥാന് എഫ്എം റേഡിയോ സ...
ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ, പാകിസ്ഥാന് എഫ്എം റേഡിയോ സ്റ്റേഷനുകളില്‍ ഇന്ത്യന്‍ ഗാനങ്ങളുടെ പ്രക്ഷേപണം നിര്‍ത്തിവച്ചു. രാജ്യത്തുടനീളമുള്ള പാകിസ്ഥാന് എഫ്എം റേഡിയോ സ്റ്റേഷനുകളില്‍ ഇന്ത്യന്‍ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് പാകിസ്ഥാന് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന് (പിബിഎ) അടിയന്തര പ്രാബല്യത്തോടെ നിര്‍ത്തിവച്ചതായി പിബിഎ സെക്രട്ടറി ജനറല്‍ ഷക്കീല്‍ മസൂദ് പറഞ്ഞതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന് കനത്ത മറുപടി നല്‍കാനൊരുങ്ങി സൈന്യം. തയ്യാറെടുപ്പുകളുമായി കര, നാവിക, വ്യോമ സേന വിഭാഗങ്ങള്‍ മുന്നോട്ടുപോവുകയാണ്. എന്തിനും സജ്ജമാണെന്നാണ് സേന വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇതിനിടെ പാകിസ്ഥാന് മുന്നറിയിപ്പുമായി നാവിക സേനയും രംഗത്തെത്തി. ഇന്ത്യന്‍ മേഖലയ്ക്കുള്ളില്‍ പ്രവേശിച്ചാല്‍ തകര്‍ക്കുമെന്നാണ് പാകിസ്ഥാന് നാവിക സേന നല്കുന്ന മുന്നറിയിപ്പ്.
Key Words: Pakistan FM Radio, Pahalgam Attack
COMMENTS