ന്യൂഡല്‍ഹി : പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയആക്രമണം നടത്തിയ ഭീകരര്‍ വനത്തിനുള്ളിലെ ബങ്കറില്‍ ഒളിവിലുണ്ടെന്ന് സൂചന. ഭീകരരുടെ ആയുധങ്...
ന്യൂഡല്‍ഹി : പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയആക്രമണം നടത്തിയ ഭീകരര്‍ വനത്തിനുള്ളിലെ ബങ്കറില്‍ ഒളിവിലുണ്ടെന്ന് സൂചന. ഭീകരരുടെ ആയുധങ്ങള്‍ വനമേഖലയില്‍ ഉപേക്ഷിച്ചോ എന്നത് സംബന്ധിച്ചും തെരച്ചില്‍ തുടരുകയാണ്. മനുഷ്യ സാമീപ്യം തിരിച്ചറിയാന്‍ കഴിയുന്ന പരിശീലനം നേടിയ നായകളെ അടക്കം സൈന്യം വനത്തിനുള്ളില്‍ തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്.
അതോടൊപ്പം, മനുഷ്യസാന്നിധ്യം കണ്ടെത്തുന്ന ഡ്രോണ്‍ പരിശോധന രാത്രിയില്‍ നടത്തിയെങ്കിലും സൂചനകള്‍ ഒന്നും കിട്ടിയില്ല. ഇതോടെയാണ് ഭീകരര്‍ വനത്തിനുള്ളിലെ ബംഗറില്‍ ഒളിച്ചിരിക്കുന്നു എന്ന സംശയം സൈന്യത്തിന് ഉണ്ടായത്. ബങ്കറിനുള്ളില്‍ ആവശ്യമായ ഭക്ഷണം കരുതിയിട്ടുണ്ടാകാം എന്നും സംശയമുണ്ട്.
Key Words: Pahalgam Terrorist Attack
COMMENTS