ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ മിസൈലാക്രമണത്തില്‍ തന്റ പത്ത് കുടുംബാംഗങ്ങളും നാല് അനുയ...
ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ മിസൈലാക്രമണത്തില്‍ തന്റ പത്ത് കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടതായി ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും, ഒരു അനന്തരവനും ഭാര്യയും, മറ്റൊരു അനന്തരവള്‍, കുടുംബത്തിലെ അഞ്ച് കുട്ടികള്‍ എന്നിവരും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. ആക്രമണത്തില്‍ അടുത്ത അനുയായികളായ മൂന്ന് പേരും ഇവരില്‍ ഒരാളുടെ മാതാവും കൊല്ലപ്പെട്ടെന്നും പ്രസ്ാവനയിലുണ്ട്.
ജയ്ഷെ മുഹമ്മദിന്റെ ബഹാവല്‍പുരിലുള്ള ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിലാണ് ഇത്രയും പേര് കൊല്ലപ്പെട്ടത്. മസൂദ് അസ്ഹറിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സിയും ബിബിസിയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെ, ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂര്‍ എന്ന ബഹുതല സൈനിക നടപടിയില്‍ പാകിസ്ഥാന്, പാക് അധിനിവേശ കശ്മീര്‍ എന്നിവിടങ്ങളിലെ തീവ്രവാദ ബന്ധമുള്ള ഒമ്പത് കേന്ദ്രങ്ങള്‍ തകര്‍ത്തു.
Key Words: Operation Sindoor, Jaish-e-Mohammed Chief Masood Azhar
COMMENTS