NEET exam fake hall ticket issue
പത്തനംതിട്ട: വ്യാജ ഹാള്‍ ടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥി എത്തിയ സംഭവത്തില്‍ അക്ഷയ സെന്റര്‍ ജീവനക്കാരി അറസ്റ്റില്‍. നെയ്യാറ്റിന്‍കരയില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ സെന്റര്‍ ജീവനക്കാരി ഗ്രീഷ്മയെയാണ് പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്.
വിദ്യാര്‍ത്ഥിക്ക് വ്യാജ ഹാള്‍ ടിക്കറ്റ് തയ്യാറാക്കി നല്‍കിയതായി ഇവര്‍ സമ്മതിച്ചു. വിദ്യാര്‍ത്ഥിയുടെ അമ്മ ഹാള്‍ ടിക്കറ്റ് തയ്യാറാക്കി നല്കാന് ഏല്‍പ്പിച്ചിരുന്നതായും എന്നാല്‍ താന്‍ മറന്നു പോയതിനാല്‍ പിന്നീട് വ്യാജ ഹാള്‍ ടിക്കറ്റ് തയ്യാറാക്കുകയായിരുന്നെന്നും ഇവര്‍ മൊഴി നല്കി.
ഇവര്‍ ജോലിക്കെത്തിയിട്ട് നാലു മാസം മാത്രമാണായതെന്നാണ് സ്ഥാപന ഉടമയുടെ മൊഴി. സംഭവത്തില്‍ തിരുവനന്തപുരം അമ്പൂരി സ്വദേശിയായ വിദ്യാര്‍ത്ഥിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Keywords: NEET exam, Hall ticket, Fake, Akshaya center employee, Arrest
COMMENTS