ന്യൂഡൽഹി: വ്യോമസേനാ മേധാവിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഏപ്രിൽ 22 ലെ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകി...
ന്യൂഡൽഹി: വ്യോമസേനാ മേധാവിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
ഏപ്രിൽ 22 ലെ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ കൂടിക്കാഴ്ചയെ ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ ശ്രദ്ധയോടെയാണ് കാണുന്നത്. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി ഇന്നലെ പ്രധാനമന്ത്രിയെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് വ്യോമസേന മേധാവിയുമായും പ്രധാനമന്ത്രി ചർച്ച നടത്തുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും കൂടിക്കാഴ്ചയും സന്നിഹിതനായിരുന്നു.
കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
യോഗത്തിന്റെ ഔദ്യോഗിക പ്രസ്താവന മാധ്യമങ്ങൾക്ക് നൽകിയിട്ടില്ലെങ്കിലും, ഏപ്രിൽ 22 ന് പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ ഭീകരർ കൂട്ടക്കൊല ചെയ്ത പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ചകൾ ശ്രദ്ധേയമാകുന്നത്.
പഹൽഗാം കൂട്ടക്കൊലയ്ക്ക് തിരിച്ചടി നൽകാൻ സേനകൾക്ക് കേന്ദ്രസർക്കാർ പൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു.
COMMENTS