ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കനത്ത മഴയെ തുടര്‍ന്ന് മരം കടപുഴകി വീടിന് മുകളില്‍ വീണ് നാലു പേര് മരിച്ചു. അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്....
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കനത്ത മഴയെ തുടര്‍ന്ന് മരം കടപുഴകി വീടിന് മുകളില്‍ വീണ് നാലു പേര് മരിച്ചു. അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ദ്വാരകയിലാണ് ദാരുണ സംഭവമുണ്ടായത്. മരിച്ച യുവതിക്ക് 26 വയസുണ്ട്. ഇവരുടെ ഭര്‍ത്താവിനും പരുക്കേറ്റിട്ടുണ്ട്. അഗ്നിരക്ഷാസേന എത്തിയാണ് തകര്‍ന്ന വീട്ടില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
അതേസമയം, വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ കനത്ത മഴയും ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടായിരുന്നു. വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗത തടസ്സവുമുണ്ടായി. മരം കടപുഴകി വീണതിനെ തുടര്‍ന്ന് വലിയ തോതിലുള്ള നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരംവീണ് വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
കനത്ത മഴ തുടരുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന 20-ഓളം വിമാനങ്ങള്‍ വൈകി. മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കാലാവസഥാവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസങ്ങളില്‍ കനത്ത മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ഉണ്ട്.
Key Words: Delhi Rain, Flood, Death
COMMENTS