തിരുവനന്തപുരം : കാലവര്‍ഷം കേരളത്തിന് തൊട്ടരുകിലെത്തി. അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യയെന്ന് ...
തിരുവനന്തപുരം : കാലവര്‍ഷം കേരളത്തിന് തൊട്ടരുകിലെത്തി. അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനവുമെത്തി. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തില്‍ 23,24 തീയതികളില്‍ കാലവര്‍ഷത്തിന്റെ വരവിന്റെ ഭാഗമായുള്ള മഴ ലഭിച്ചു തുടങ്ങും. എന്നാല്‍, വടക്കന്‍ കേരളത്തില്‍ കൂടുതല്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്.
Key Words: Monsoon, Kerala Weather Update


COMMENTS