തിരുവനന്തപുരം : കാലവര്‍ഷം കേരളത്തില്‍ എത്തിയതായി ഔദ്യോഗിക അറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണ ജൂണ്‍ ഒന്നിനാണ് കാലവര്‍ഷം കേരളത്ത...
തിരുവനന്തപുരം : കാലവര്‍ഷം കേരളത്തില്‍ എത്തിയതായി ഔദ്യോഗിക അറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണ ജൂണ്‍ ഒന്നിനാണ് കാലവര്‍ഷം കേരളത്തില്‍ എത്തുക. എന്നാല്‍ ഈ വര്‍ഷം ഒരാഴ്ച മുമ്പേ കാലവര്‍ഷം കേരളത്തില്‍ എത്തി. പതിനാറു വര്‍ഷത്തിനു ശേഷമാണ് കാലവര്‍ഷം ഇത്ര നേരത്തെ കേരളത്തിലെത്തുന്നത്. മുമ്പ് 2009 മേയ് 23 നാണ് പതിവിലും നേരത്തെ കാലവര്‍ഷം കേരളത്തിലെത്തിയത്.
കാലവര്‍ഷത്തിന്റെ ആദ്യ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് വിലയിരുത്തല്‍. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. പത്തനംതിട്ട മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഉണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പുമുണ്ട്.
Key Words: Monsoon, Kerala Weather Update
COMMENTS