Solar Defense and Aerospace Ltd has developed a cost-effective lightweight counter-drone system that can neutralize swarms of drones
അഭിനന്ദ്
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസങ്ങളിലെ ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഇന്ത്യയെ പരീക്ഷിക്കാനായി പാകിസ്ഥാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് ഡ്രോണുകളായിരുന്നു. ചൈനയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും വാങ്ങിയ വിലകുറഞ്ഞ ഡ്രോണുകള്‍ സ്‌ഫോടക വസ്തുക്കളും തിരുക ഇന്ത്യയിലേക്കു കൂട്ടമായി പറത്തിവിടുകയായിരുന്നു. ഇന്ത്യ ഇതിനെ സമര്‍ത്ഥമായി നേരിട്ടെങ്കിലും ഭാവിയിലെ യുദ്ധങ്ങളില്‍ ഡ്രോണുകളായിരിക്കും നിര്‍ണായ പങ്കു വഹിക്കുകയെന്ന് ഇതോടെ വ്യക്തമായി.
ഡ്രോണ്‍ ഭീഷണിയെ ചെറുക്കാനായി 'ഭാര്‍ഗവസ്ത്ര' എന്ന പുതിയ ചെലവ് കുറഞ്ഞ കൗണ്ടര്‍ ഡ്രോണ്‍ സംവിധാനം അവതരിപ്പിക്കുകയാണ് സോളാര്‍ ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പേസ് ലിമിറ്റഡ് (എസ്ഡിഎഎല്‍). ഹാര്‍ഡ് കില്‍ മോഡിലെ 'ഭാര്‍ഗവസ്ത്ര' വര്‍ദ്ധിച്ചുവരുന്ന ഡ്രോണ്‍ ഭീഷണി നേരിടുന്നതില്‍ സുപ്രധാന ചുവടുവയ്പ്പായിരിക്കുമെന്നു പ്രതിരോധ വിദഗ്ദ്ധര്‍ പറയുന്നു.
മൈക്രോ റോക്കറ്റുകള്‍ ഉപയോഗിച്ചുള്ള ഈ കൗണ്ടര്‍-ഡ്രോണ്‍ സിസ്റ്റം ഗോപാല്‍പൂരിലെ സീവാര്‍ഡ് ഫയറിംഗ് റേഞ്ചില്‍ വിശദ പരീക്ഷണത്തിന് വിധേയമാക്കി. എല്ലാ നിയുക്ത ലക്ഷ്യങ്ങളും ഭാര്‍ഗവസ്ത്ര കടന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
മെയ് 13 ന് ഗോപാല്‍പൂരില്‍ ആര്‍മി എയര്‍ ഡിഫന്‍സ് (എഎഡി) മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മൂന്ന് പരീക്ഷണങ്ങള്‍ നടത്തി. രണ്ട് സെക്കന്‍ഡിനുള്ളില്‍ രണ്ട് റോക്കറ്റുകള്‍ വീതം വിക്ഷേപിച്ചുകൊണ്ടാണ് ഒരു പരീക്ഷണം നടത്തിയത്. നാല് റോക്കറ്റുകളും പ്രതീക്ഷിച്ചതുപോലെ പ്രവര്‍ത്തിക്കുകയും ആവശ്യമായ വിക്ഷേപണ പാരാമീറ്ററുകള്‍ കൈവരിക്കുകയും ചെയ്തു. വലിയ തോതിലുള്ള ഡ്രോണ്‍ ആക്രമണങ്ങള്‍ നേരിടുന്നതിനുതകുന്ന നൂതന സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തിയാണ് ഭാര്‍ഗവസ്ത്ര രൂപകല്പന ചെയ്തിരിക്കുന്നത്.
2.5 കിലോമീറ്റര്‍ വരെ ദൂരത്തില്‍ വരുന്ന ചെറുതും വലുതുമായ ഡ്രോണുകളെ കണ്ടെത്തി ഇല്ലാതാക്കുന്നതിനുള്ള നൂതന ശേഷികള്‍ ഭാര്‍ഗവസ്ത്രയ്ക്കുണ്ട്. ഡ്രോണുകളുടെ കൂട്ടത്തെ നിര്‍വീര്യമാക്കാന്‍ കഴിവുള്ള ആദ്യ പ്രതിരോധ പാളിയില്‍ ഗൈഡഡ് അല്ലാത്ത മൈക്രോ റോക്കറ്റുകളുപയോഗിക്കുന്നു. കൃത്യവും ഫലപ്രദവുമായ ന്യൂട്രലൈസേഷന്‍ ഉറപ്പാക്കുന്ന ഗൈഡഡ് മൈക്രോ-മിസൈലും രണ്ടാമത്തെ പാളിയില്‍ ഉപയോഗിക്കുന്നു.
സമുദ്രനിരപ്പില്‍ നിന്ന് 5,000 മീറ്ററും അതിനുമുകളിലും ഉയരമുള്ള ഉയര്‍ന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഭൂപ്രദേശങ്ങളില്‍ തടസ്സമില്ലാതെ വിന്യാസം നടത്താന്‍ പാകത്തിലാണ് രൂപകല്‍പ്പന. ജാമിംഗും സ്പൂഫിംഗും ഉള്‍പ്പെടുത്തുന്നതിന് ഒരു അധിക സോഫ്റ്റ്-കില്‍ ലെയറും ഭാര്‍വാസ്ത്രയ്ക്കുണ്ട്.
റഡാറും മറ്റ് ഘടകങ്ങളും ആവശ്യാനുസരണം കോണ്‍ഫിഗര്‍ ചെയ്യാനും ലെയേര്‍ഡ്, ടയേര്‍ഡ് എഡി (എയര്‍ ഡിഫന്‍സ്) കവറിനായി സംയോജിത രീതിയില്‍ പ്രവര്‍ത്തിക്കാനും ഇതിനു കഴിയും. നിലവിലുള്ള നെറ്റ്വര്‍ക്ക് കേന്ദ്രീകൃത യുദ്ധ അടിസ്ഥാന സൗകര്യങ്ങളുമായി സംയോജനവും എളുപ്പമാണ്.
ഈ സിസ്റ്റത്തിന്റെ റഡാറിന് 6 മുതല്‍ 10 കിലോമീറ്റര്‍ അകലെയുള്ള ചെറിയ ആകാശ ഭീഷണികള്‍ പോലും കണ്ടെത്താന്‍ കഴിയും. ഇതിന്റെ ഇലക്ട്രോ-ഒപ്റ്റിക്കല്‍/ഇന്‍ഫ്രാറെഡ് സെന്‍സര്‍ സ്യൂട്ട് താഴ്ന്ന റഡാര്‍ ക്രോസ്-സെക്ഷന്‍ ലക്ഷ്യങ്ങളുടെ കൃത്യമായ തിരിച്ചറിയല്‍ ഉറപ്പാക്കുന്നു. 'മെയ്ക്ക് ഇന്‍ ഇന്ത്യ' നയത്തിന്റെ വലിയ വിജയമായാണ് ഭാര്‍ഗവസ്ത്ര വിലയിരുത്തപ്പെടുന്നത്.
Summary: Solar Defense and Aerospace Ltd has developed a cost-effective lightweight counter-drone system that can neutralize swarms of drones. It can be deployed anywhere using micro rockets and missiles.
COMMENTS