തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ പദവിയില്‍ നിന്ന് കെ. സുധാകരനെ മാറ്റാന്‍ ധാരണയായെന്ന് സൂചന. ഇക്കാര്യത്തില്‍ മൂന്ന് ദിവസത്തിനുള്ളില്‍ തീരു...
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ പദവിയില്‍ നിന്ന് കെ. സുധാകരനെ മാറ്റാന്‍ ധാരണയായെന്ന് സൂചന. ഇക്കാര്യത്തില്‍ മൂന്ന് ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടായേക്കാം. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ഹൈക്കമാന്റ് കെ. സുധാകരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.
അധ്യക്ഷ പദവിയില്‍ നിന്ന് കെ. സുധാകരനെ മാറ്റിയതിനുശേഷം ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവന്ന് അനുനയിപ്പിക്കാനാണ് ശ്രമം. പ്രവര്‍ത്തക സമിതിയില്‍ ക്ഷണിതാവായേക്കാനാണ് സാധ്യതകള്‍. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കെ. സുധാകരനുമായി കൂടിക്കാഴ്ച നടത്തി.
കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റുമ്പോള്‍ ഉടന്‍ തന്നെ പുതിയ അധ്യക്ഷനെ തീരുമാനിക്കുമെന്നാണ് സൂചന. പകരം പേരുകളും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.
Key Words: KPCC President , K. Sudhakaran
COMMENTS