Kerala SSLC result
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം ആണ് വിജയശതമാനം. 61,449 പേര് ഫുള്‍ എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.19 ശതമാനം കുറവ് ആണ് ഈ വര്‍ഷമുണ്ടായത്. കഴിഞ്ഞ വര്‍ഷം 99.69 ആയിരുന്നു വിജയശതമാനം.
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തിലാണ് ഫല പ്രഖ്യാപനം നടത്തിയത്. ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയ്ക്കാണ്.
വൈകിട്ട് നാലു മണി മുതല്‍ പിആര്‍ഡി ലൈവിലും മൊബൈല്‍ ആപ്പിലും വെബ്സൈറ്റുകളിലും ഫലം ലഭ്യമാകും.
Keywords: SSLC result, Minister V.Sivankutty, Press meet, 99.5%
COMMENTS