മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനുമായ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ഐറിഷ് യുവതി സോഫി ഷൈന്‍. 'മൈ ലവ്' എന്ന ക്യാപ്ഷനോടെ,...
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനുമായ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ഐറിഷ് യുവതി സോഫി ഷൈന്‍. 'മൈ ലവ്' എന്ന ക്യാപ്ഷനോടെ, ശിഖര്‍ ധവാനോടൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് സോഫി പ്രണയം തുറന്നുപറഞ്ഞത്. ഇരുവരുടേയും ബന്ധത്തെക്കുറിച്ച് മാസങ്ങളായി അഭ്യൂഹങ്ങളുണ്ടായിരുന്നു.
11 വര്‍ഷത്തെ വിവാഹ ജീവിതത്തിനൊടുവില്‍ 2023ലാണ് ശിഖര്‍ ധവാനും ആയേഷ മുഖര്‍ജിയും വിവാഹമോചിതരായത്. മകനായ സൊറാവര്‍ ആയേഷയ്ക്കൊപ്പം ഓസ്ട്രേലിയയിലാണു താമസിക്കുന്നത്.
അയര്‍ലന്‍ഡുകാരിയായ സോഫിക്കൊപ്പം ഏതാനും മാസങ്ങളായി ശിഖര്‍ ധവാന് ക്രിക്കറ്റ് മത്സരങ്ങള്‍ കാണാനെത്താറുണ്ട്. 2021ല്‍ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലാണ് ധവാന് ഇന്ത്യന്‍ ജഴ്സിയില്‍ ഒടുവില്‍ കളിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ച താരം കഴിഞ്ഞ വര്‍ഷം നേപ്പാള്‍ പ്രീമിയര്‍ ലീഗില്‍ കര്‍നാലി യാക്സിനു വേണ്ടി കളിക്കാനിറങ്ങിയിരുന്നു.
Key Words: Sophie Shine, Shikhar Dhawan
COMMENTS