ന്യൂഡല്‍ഹി : പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങളെ ഫലപ്രദമായി തടഞ്ഞതായി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ഇതിന് ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെട...
ന്യൂഡല്‍ഹി : പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങളെ ഫലപ്രദമായി തടഞ്ഞതായി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ഇതിന് ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ആകാശ് മിസൈല്‍ പ്രതിരോധ സംവിധാനം സുപ്രധാന പങ്കുവഹിച്ചെന്നും പ്രതിരോധ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
മെയ് 8, 9 തീയതികളിലെ ഇടവേളയില്‍, പാകിസ്ഥാന് നടത്തിയ ഒന്നിലധികം ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യവും വ്യോമസേനയും പാക് അതിര്‍ത്തിയില്‍ ആകാശ് സംവിധാനം വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
'ഇന്ത്യയില്‍ നിര്‍മ്മിച്ച ആകാശ് മിസൈല്‍ പ്രതിരോധ സംവിധാനം, പാകിസ്ഥാന്റെ ആക്രമണങ്ങളെ തടയാന്‍ ഫലപ്രദമായി ഉപയോഗിച്ചു. ഇന്ത്യന്‍ സൈന്യവും വ്യോമസേനയും പാകിസ്ഥാന് അതിര്‍ത്തിയില്‍ ഈ മിസൈല്‍ സംവിധാനം വിന്യസിച്ചിട്ടുണ്ട്', പ്രതിരോധ വൃത്തങ്ങള്‍ വിശദീകരിച്ചു. ആകാശ് മിസൈല്‍ പ്രതിരോധ സംവിധാനം, ഉപരിതലത്തില്‍ നിന്ന് ആകാശത്തേക്ക് വിക്ഷേപിക്കുന്ന ഇടത്തരം റേഞ്ചിലുള്ള മിസൈല്‍ സംവിധാനമാണ്.
ഇത് ഒരേസമയം ഒന്നിലധികം വ്യോമാക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കും. ഈ സംവിധാനത്തിന് നൂതനമായ സംവിധാനങ്ങളും ക്രോസ് കണ്ട്രി മൊബിലിറ്റിയും ഉണ്ട്.റിയല്‍ ടൈം മള്‍ട്ടി സെന്‍സര്‍ ഡാറ്റ പ്രോസസ്സിംഗും ഭീഷണി വിലയിരുത്തലും ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ നേരിടാന്‍ സഹായിക്കുന്നു. മുഴുവന്‍ സംവിധാനവും വഴക്കമുള്ളതും അപ്സ്കെയില്‍ ചെയ്യാവുന്നതുമാണ് എന്നതാണ് മറ്റൊരു സവിശേഷത. കൂടാതെ ഗ്രൂപ്പ്, ഓട്ടോണമസ് മോഡുകളിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.
Key Words: India's Own Akash Missile Defense System, Operation Sindoor
COMMENTS