ന്യൂഡല്‍ഹി : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതിനിടെ സുരക്ഷാ ആശങ്കകള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ പ്രീമിയര്‍ ...
ന്യൂഡല്‍ഹി : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതിനിടെ സുരക്ഷാ ആശങ്കകള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ബിസിസിഐയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ധര്‍മ്മശാലയില്‍ നടന്ന പഞ്ചാബ് കിംഗ്സും ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള മത്സരം റദ്ദാക്കിയതിന് പിന്നാലെയാണ് മൊത്തം മത്സരങ്ങളും നിര്‍ത്തിവെച്ച വിവരം പുറത്തുവരുന്നത്. വ്യോമാക്രമണ മുന്നറിയിപ്പുകള്‍ ലഭിച്ച പത്താന്‍കോട്ടില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയായിരുന്നു ഐപിഎല്‍ വേദി.
കഴിഞ്ഞ ദിവസം പാകിസ്താനിലെ റാവല്‍പിണ്ടിയില്‍ സ്റ്റേഡിയത്തിന് പുറത്തുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് പാകിസ്താന് സൂപ്പര്‍ ലീഗ് മത്സരങ്ങളുടെ വേദി മാറ്റാന്‍ പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരുന്നു. പിന്നാലെയാണ് ഇന്ത്യയുടെ തീരുമാനവും എത്തിയത്.
COMMENTS