ചേർത്തല : ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസി കോടതിയിൽ രഹസ്യമൊഴി നൽകി. ചേർത്തല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി-ഒന്ന് ...
ചേർത്തല : ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസി കോടതിയിൽ രഹസ്യമൊഴി നൽകി. ചേർത്തല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി-ഒന്ന് മജിസ്ട്രേറ്റ് ഷെറിൻ കെ. ജോർജിന് മുന്നിലാണ് മൊഴി നൽകിയത്.
കേസുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കൾ കൂടി കോടതിയിൽ മൊഴി നൽകാൻ അടുത്തദിവസം എത്തും. ഇവരുടെ മൊഴി കൂടി പൂർത്തിയാക്കിയതിന് ശേഷം മൊഴിപകർപ്പ് കിട്ടാൻ എക്സൈസ് അപേക്ഷ നൽകും.
നേരത്തെ ചോദ്യം ചെയ്യലിന് ശേഷംകേസിൽ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.
Key Words: Hybrid Cannabis Case, Srinath Bhasi, Confidential Statement
COMMENTS