High temperature warning in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണുള്ളത്. തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ അഞ്ചു ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്.
പാലക്കാട്ട് താപനില 37 ഡിഗ്രി വരെയും തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇന്നും നാളെയും ഈ ജില്ലകളില്‍ ഉയര്‍ന്ന ചൂടും ഈര്‍പ്പമുള്ള കാലാവസ്ഥയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഇതേതുടര്‍ന്ന് സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
Keywords: High temperature, Warning, Kerala, Yellow alert
COMMENTS