High court order about Dr.Ciza Thomas case
കൊച്ചി: ഡോ.സിസ തോമസിന്റെ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. രണ്ടാഴ്ചയ്ക്കകം സിസ തോമസിന്റെ പെന്‍ഷന്‍ അടക്കമുള്ള വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങള്‍ നല്‍കാനാണ് ഹൈക്കോടതി ഉത്തരവ്.
ഇതോടെ വിരമിക്കുന്നതിന്റെ തലേന്നു പോലും സിസ തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സര്‍ക്കാര്‍ നടപടിക്കുള്ള കനത്ത തിരിച്ചടിയാണ് ഹൈക്കോടതി നല്‍കിയിരിക്കുന്നത്.
സിസ തോമസ് കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്നും വിരമിച്ചിട്ട് രണ്ടു വര്‍ഷത്തോളമായിട്ടും അവരുടെ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. ഇതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.
അതേസമയം സിസ തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിരമിക്കുന്നതിനു മുന്നേയുള്ള ബാധ്യതകള്‍ സംബന്ധിച്ചും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുയെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
Keywords: High court, Dr.Ciza Thomas, Pension benefit, Government
COMMENTS