G.Sudhakaran reveals manipulation of postal votes
ആലപ്പുഴ: തപാല്‍ വോട്ടുകള്‍ തിരുത്തിയിട്ടുണ്ടെന്ന വിവാദ വെളിപ്പെടുത്തലുമായി സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ ജി.സുധാകരന്‍. എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ നടന്ന പൂര്‍വകാല നേതൃസംഗമത്തില്‍ സംസാരിക്കവേയാണ് ജി.സുധാകരന്‍ ഇത്തരത്തില്‍ വിവാദ പരാമര്‍ശം നടത്തിയത്.
1989ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്താണ് സംഭവമെന്നും ബാലറ്റ് പൊട്ടിച്ച് പരിശോധിച്ച് തിരുത്തുകയായിരുന്നെന്നും ഇനി അതിന്റെ പേരില്‍ കേസെടുത്താലും കുഴപ്പമില്ലെന്നും ജി.സുധാകരന്‍ പറഞ്ഞു.
അന്ന് കെ.വി ദേവദാസ് ആയിരുന്നു സ്ഥാനാര്‍ത്ഥിയെന്നും വക്കം പുരുഷോത്തമനായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥിയെന്നും തപാല്‍ വോട്ടുകള്‍ മാറിചെയ്യുന്നുണ്ടെന്ന സംശയത്തെതുടര്‍ന്നാണ് അങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
പരിശോധിച്ചപ്പോള്‍ 15 ശതമാനം ആളുകളും എതിര്‍ സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തതെന്നും അതിനാലാണ് തിരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. യൂണിയനിലെ മിക്കവര്‍ക്കും ദേവദാസിനെ അറിയില്ലായിരുന്നെന്നും അതിനാലാണ് അങ്ങനെ ചെയ്തതെന്നും എന്നാല്‍ തിരഞ്ഞെടുപ്പില്‍ ദേവദാസ് പരാജയപ്പെടുകയായിരുന്നെന്നും ജി.സുധാകരന്‍ ചൂണ്ടിക്കാട്ടി.
Keywords: G.sudhakaran, Postal vote, Manipulation, Ballots, CPM
COMMENTS