Former union minister Girija Vyas passed away
ഉദയ്പൂര്‍: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗിരിജ വ്യാസ് ( 78) അന്തരിച്ചു. ശരീരത്തില്‍ 90 ശതമാനത്തോളം പൊള്ളലേറ്റ് അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
രാജസ്ഥാനിലെ വസതിയില്‍ വച്ച് ആരതി ഉഴിയുന്നതിനിടെ ദുപ്പട്ടയില്‍ തീപിടിച്ചാണ് അപകടമുണ്ടായത്.
മൂന്നു തവണ ലോക്സഭാംഗമായിട്ടുണ്ട്. കേന്ദ്രമന്ത്രി, ദേശീയ വനിതാ കമ്മീഷന് ചെയര്പേഴ്സന്, രാജസ്ഥാന് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ തുടങ്ങി വിവിധ മേഖലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Keywords: Girija Vyas, Congress leader, Passed away
COMMENTS