വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്ത് കോണ്‍ക്ലേവ്. വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലില്‍ നിന്ന് വെളുത്ത പുക ഉയര്‍ന്നു. നാലാം ...
സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ 45,000ത്തിലധികം പേരാണു പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തുവെന്ന വാര്‍ത്ത കേള്‍ക്കാനായി ഇന്നലെ തടിച്ചുകൂടിയത്. ആദ്യ ഫലം പ്രാദേശിക സമയം രാവിലെ 10.30നും രണ്ടാമത്തേത് 12നു ശേഷവും മൂന്നാമത്തേത് വൈകിട്ട് 5.30നും നാലാമത്തേത് രാത്രി 7നും വ്യക്തമാകുമെന്നാണു കരുതുന്നതെന്ന് വത്തിക്കാന്‍ വക്താവ് മത്തെയോ ബ്രൂണി ഇന്നലെ പറഞ്ഞിരുന്നു. പിന്നാലെ ഇന്നാണ് തിരഞ്ഞെടുപ്പുണ്ടായത്. വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരും കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്.
Key Words: New Pope , Vatican City
COMMENTS