തിരുവനന്തപുരം: സി എം ആര് എൽ - എക്സാലോജിക് മാസപ്പടി ഇടപാടിൽ അനുബന്ധ രേഖകള്‍ ഉടൻ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് ലഭിക്കില്ല. അനുബന്ധ രേഖക...
തിരുവനന്തപുരം: സി എം ആര് എൽ - എക്സാലോജിക് മാസപ്പടി ഇടപാടിൽ അനുബന്ധ രേഖകള്‍ ഉടൻ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് ലഭിക്കില്ല. അനുബന്ധ രേഖകളുടെ പേജുകളുടെ ബാഹുല്യം കാരണം കോടതിയിൽ പകർപ്പെടുക്കാൻ സൗകര്യമില്ലെന്ന് വിചാരണ കോടതി അറിയിച്ചു. ഫോട്ടോസ്റ്റാറ്റ് എടുക്കാൻ പകരം സംവിധാനം ഒരുക്കാമെന്ന് ഇ ഡി അറിയിച്ചെങ്കിലും അക്കാര്യത്തിൽ തീരുമാനമെടുക്കാൻ വിചാരണ കോടതി വിസമ്മതിച്ചു.
25,000 പേജുകളടങ്ങിയ അനുബന്ധ രേഖകളാണ് കുറ്റപത്രത്തിനൊപ്പം എസ് എഫ് ഐ ഒ സമർപ്പിച്ചത്. നേരത്തെ കുറ്റപത്രത്തിന്റെ പകർപ്പ് വിചാരണ കോടതി ഇ ഡിക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് അനുബന്ധ രേഖകള്‍ കൂടി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
പകര്‍പ്പെടുക്കുന്നതിനായി ഫോട്ടോസ്റ്റാറ്റ് മെഷീൻ അടക്കം കൊണ്ടുവരാമെന്ന് ഇ ഡി അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ തുടര്‍ നടപടിയെടുക്കാൻ വിചാരണ കോടതി തയ്യാറായില്ല.
Key Words: ED, CMRL-Exalogic, Veena Vijayan
COMMENTS