കാലടി : കാലടി പ്ലാന്റേഷന് കല്ലാല എസ്റ്റേസ് 14-ാം ബ്ലോക്കില്‍ കാട്ടു പന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. ചുള്ളി എരപ്പ് ചീ...
കാലടി : കാലടി പ്ലാന്റേഷന് കല്ലാല എസ്റ്റേസ് 14-ാം ബ്ലോക്കില്‍ കാട്ടു പന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. ചുള്ളി എരപ്പ് ചീനംചിറ സ്വദേശികളായ കേക്കാടത്ത് വീട്ടില്‍ കുഞ്ഞുമോന് കെ എ, ഭാര്യ സുമ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു സംഭവം. ഭാര്യ സുമയെ എസ്റ്റേറ്റില്‍ ജോലിക്ക് കൊണ്ടു പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ കൂട്ടമായി എത്തിയ കാട്ടു പന്നികള്‍ വന്ന് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ച് വീണ് കുഞ്ഞുമോനും ഭാര്യ സുമയ്ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. കുഞ്ഞുമോന് തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കുണ്ട്. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോനെ പ്ലാസ്റ്റിക്ക് സര്‍ജറിക്ക് വിധേയമാക്കി. ഈ മേഖലയില്‍ കാട്ടാനകളുടെയും വന്യമൃഗങ്ങളുടെയും ആക്രമണം പതിവാണെന്നും ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Key Words: Wild Boar Attack
COMMENTS