ന്യൂഡല്‍ഹി : ഇന്ന് രാജ്യം ഉണര്‍ന്നത് പഹല്‍ഗാമിന്റെ കണ്ണീരിന് രാജ്യം പകരംചോദിച്ച വാര്‍ത്ത കേട്ടുകൊണ്ടാണ്. പാക്കിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങളെ...
ന്യൂഡല്‍ഹി : ഇന്ന് രാജ്യം ഉണര്‍ന്നത് പഹല്‍ഗാമിന്റെ കണ്ണീരിന് രാജ്യം പകരംചോദിച്ച വാര്‍ത്ത കേട്ടുകൊണ്ടാണ്. പാക്കിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങളെ ഇന്ത്യന്‍ സൈന്യം തകര്‍ത്ത് തരിപ്പണമാക്കിയ വാര്‍ത്തയ്ക്കു പിന്നാലെ സൈന്യത്തിന് രാജ്യത്തെ ജനത ഒന്നാകെ അഭിനന്ദനം അറിയിച്ചുകൊണ്ടേയിരിക്കുകയാണ്. അതിനിടെ പാക് ഭീകരക്യാമ്പുകള്‍ ഒന്നാകെ ഇന്ത്യന്‍ സൈന്യം ഇല്ലാതാക്കിയ ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ സൈന്യം നിയോഗിച്ചത് രണ്ട് വനിതാ സൈനീക ഓഫീസര്മാരെക്കണ്ട് രാജ്യം അഭിമാനംകൊണ്ടു. കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങുമാണ് ഓപറേഷന് സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചത്.
കഴിവും പ്രാപ്തിയുംകൊണ്ട് സൈന്യത്തിലെത്തിയ സോഫിയ ഖുറേഷി
ഇന്ത്യന്‍ സൈന്യത്തിന്റെ കോര്‍പ്സ് ഓഫ് സിഗ്നല്‍സിലെ ആദ്യ വനിത ഓഫീസറാണ് സോഫിയ ഖുറേഷി. 2016ല്‍ എക്സര്‍സൈസ് ഫോഴ്സ് 18 എന്ന സൈനിക അഭ്യാസത്തിനുള്ള ഇന്ത്യന്‍ സംഘത്തെ നയിച്ചതും സോഫിയ ഖുറേഷി ആയിരുന്നു. തന്റെ 35-ാമത്തെ വയസ്സിലാണ് സോഫിയ ഈ ദൗത്യം ഏറ്റെടുത്തത്. ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനിക അഭ്യാസമായിരുന്നു അത്. സ്ത്രീയെന്നതിനേക്കാള്‍ കഴിവും പ്രാപ്തിയുമാണ് സോഫിയ ഖുറേഷിയെ സൈന്യത്തിലെത്തിച്ചതെന്ന് അന്നത്തെ ആര്‍മി കമാന്‍ഡര്‍ ലഫ്.ജനറല്‍ ബിപിന്‍ റാവത്ത് അന്ന് പറഞ്ഞിരുന്നു.
സ്വപ്നം യാഥാര്‍ഥ്യമാക്കിയ വ്യോമിക സിംഗ്
വ്യോമിക എന്ന വാക്കിന്റെ അര്‍ത്ഥം ആകാശം എന്നാണ്. വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ വ്യോമിക സിംഗ് ഹെലികോപ്റ്റര്‍ പൈലറ്റായാണ് ജോലി ചെയ്യുന്നത്. കുട്ടിക്കാലത്ത് കണ്ട ഒരു സ്വപ്നത്തില്‍ നിന്നാണ് വ്യോമസേനയില്‍ ചേരാനുള്ള യാത്ര ആരംഭിച്ചത്.
സ്കൂള്‍ കാലം മുതല്‍, വിമാനം പറത്തുക എന്നത് സ്വപ്നമായിരുന്നു. ആറാം ക്ലാസ്സില്‍ പഠിക്കുമ്ബോള്‍ തന്നെ താന്‍ ഇതിനെക്കുറിച്ച് സ്വപ്നം കാണാന്‍ തുടങ്ങിയിരുന്നുവെന്ന് അവര്‍ ഒരിക്കല്‍ പറഞ്ഞു.
നാഷണല്‍ കേഡറ്റ് കോര്‍പ്സില്‍ (എന്‍സിസി) ചേര്‍ന്നുകൊണ്ടാണ് വ്യോമിക തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള യാത്ര ആരംഭിച്ചത്. ഇതിനുശേഷം എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി. അവരുടെ കുടുംബത്തില്‍ നിന്ന് സായുധ സേനയില്‍ ചേരുന്ന ആദ്യ സ്ത്രീയാണ് വ്യോമിക. ഇന്ത്യന്‍ വ്യോമസേനയില്‍ ഹെലികോപ്റ്റര്‍ പൈലറ്റായി കമ്മീഷന് ചെയ്യപ്പെട്ട അവര്‍ക്ക് 2019 ഡിസംബര്‍ 18 ന് ഫ്ലൈയിംഗ് ബ്രാഞ്ചില്‍ സ്ഥിരം കമ്മീഷന് ലഭിച്ചു.
Key words: Pahalgam Attack, Operation Sindoor
COMMENTS